കമലേഷ് ജെയിന്‍ ഇന്ത്യയുടെ മുഖ്യ ഫിസിയോ ആകുവാന്‍ ഒരുങ്ങുന്നു

Kamleshjain2

കമലേഷ് ജെയിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ഫിസിയോ ആകുവാന്‍ ഒരുങ്ങുന്നു. നിതിന്‍ പട്ടേലിന് പകരം ആണ് കമലേഷ് എത്തുന്നത്. നിതിന്‍ പട്ടേൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് മെഡിസിന്‍ തലവനായി ചുമതലയേറ്റിരുന്നു.

ഇന്ത്യന്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിൽ നിന്നും ബോര്‍ഡ് പ്രസിഡന്റ് ജയ് ഷായിൽ നിന്നുമുള്ള ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ബാക്കിയെന്നാണ് ലഭിയ്ക്കുന്ന വിവരം. കമലേഷ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഫിസിയോ ആയി ടീമിനൊപ്പം 2012 മുതലുണ്ട്. ആന്‍ഡ്രൂ ലൈപസിന്റെ കീഴിൽ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി കമലേഷ് ടീമിന്റെ മുഖ്യ ഫിസിയോ ആയി പ്രവര്‍ത്തിച്ച് വരുന്നു.