അറ്റലാന്റ താരം മ്യുരിയലിന് ലിഗമന്റ് ഇഞ്ച്വറി

അറ്റലാന്റ താരം മുരിയലിന് ഈ സീസണിൽ ഇനി കളിക്കാൻ ആയേക്കില്ല. എ സി മിലാനെതിരായ മത്സരത്തിന് ഇടയിൽ ഏറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ലിഗമന്റ് ഇഞ്ച്വറി ആണ്. ഇനി സീസണിലെ അവസാന മത്സരത്തിൽ മുരിയൽ കളിക്കില്ല. മാത്രമല്ല അടുത്ത സീസൺ തുടക്കവും മുരിയലിന് നഷ്ടമായേക്കും.

യൂറോപ്പ ലീഗിലോ കോൺഫറൻസ് ലീഗിലോ ഇടം നേടാൻ ശ്രമിക്കുന്ന അറ്റലാന്റക്ക് വലിയ തിരിച്ചടിയാണിത്. ലാ എംപോളിയുമായുള്ള ശനിയാഴ്ചത്തെ ഹോം മത്സരത്തിൽ മ്യൂറിയൽ ഉണ്ടാകില്ല.