ഇനി വലിയ കളികൾ, ഗോകുലം കേരള ഇന്ന് എഫ് സി കപ്പിൽ ഇറങ്ങും

എ.എഫ്.സി കപ്പ്
ഗോകുലം ഇന്ന് എ.ടി.കെക്കെതിരേ

കൊല്‍ക്കത്ത:
ഐ ലീഗ് ചാംപ്യന്‍മാരായ ഗോകുലം കേരള എ.എഫ്.സി കപ്പിൽ ഇന്ന് കളത്തിലിറങ്ങുന്നു. ഐ.എസ്.എല്‍ ടീമായ എ.ടി.കെ മോഹന്‍ ബഗാനാണ് ഗോകുലം കേരളയുടെ എതിരാളികള്‍. വൈകിട്ട് 4.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഡിയിലാണ് ഗോകുലം കേരളയുടെ സ്ഥാനം. എ.ടി.കെക്ക് പുറമെ ബംഗ്ലാദേശില്‍ നിന്നുള്ള ബസുന്ധരകിങ്‌സ്, മാള്‍ഡീവ്‌സ് ക്ലബായ മസിയ സ്‌പോട്‌സ് ക്ലബ് എന്നിവരാണ് ഗ്രൂപ്പിലെ മററുള്ള ടീമുകള്‍.

ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള മികച്ച ഫോമിലാണ്. ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ് ടീമില്‍ തിരിച്ചെത്തും. കൂടാതെ മുന്നേറ്റതാരം ലൂക്ക മെയ്‌സനും ഗോകുലത്തിന് കരുത്ത് പകരും. മുഹമ്മദന്‍സിനെതിരേയുള്ള മത്സരത്തില്‍ വിജയ ഗോള്‍ നേടിയ മലയാളി താരം എമില്‍ ബെന്നിയും ഗോകുലം കേരളക്ക് നല്‍കാന്‍ ടീമിനൊപ്പമുണ്ട്.

20220515 221435

മത്സരം ശക്തരോടാണെങ്കിലും എല്ലാ നിലക്കും ഗോകുലം കേരള ഒരുങ്ങിയിട്ടുണ്ടെന്ന് പരിശീലകന്‍ അന്നീസെ വ്യക്തമാക്കി. ഐ ലീഗ് പോലുള്ളൊരു വലിയ ടൂര്‍ണമെന്റ് കഴിഞ്ഞാണ് ഞങ്ങള്‍ വരുന്നത്. ഉടന്‍ തന്നെ മറ്റൊരു ടൂര്‍ണമെന്റ് കളിക്കുന്ന പ്രശ്‌നമുണ്ട്. എങ്കിലും ജയിക്കാന്‍ വേണ്ടി മാത്രമാണ് മലബാറിയന്‍ കളത്തിലിറങ്ങുക അന്നീസെ വ്യക്തമാക്കി. ദേശീയ താരങ്ങള്‍ അടക്കമുള്ള താരങ്ങള്‍ എ.ടി.കെക്ക് ഉണ്ട്. എങ്കിലും പോലും ടീം മികച്ച രീതിയിലാണ് ഒരുങ്ങിയിട്ടുള്ളത്. ഗോകുലം ക്യാംപില്‍ ഇപ്പോള്‍ ടീം അംഗങ്ങള്‍ പൂര്‍ണ സജ്ജരാണെന്നും ആദ്യ ജയം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, അന്നീസെ വാചാലനായി.

21ന് വൈകിട്ട് 8.30ന് മാസിയക്കെതിരേ രണ്ടാം മത്സരം കളിക്കുന്ന ഗോകുലം കേരള 24ന് ബസുന്ധര കിങ്‌സുമായി ഗ്രൂപ്പിലെ മൂന്നാം മത്സരം കളിക്കും.