ജോഷ് ഇംഗ്ലിസിന് കേന്ദ്ര കരാർ

വിക്കറ്റ് കീപ്പര്‍ താരം ജോഷ് ഇംഗ്ലിസിന് കേന്ദ്ര കരാര്‍ നല്‍കി ഓസ്ട്രേലിയ. അതേ സമയം കെയിന്‍ റിച്ചാര്‍ഡ്സൺ, മാര്‍ക്കസ് ഹാരിസ് മോസസ് ഹെന്‍റിക്സ്, ബെന്‍ മക്ഡര്‍മട്ട്, ജൈ റിച്ചാര്‍ഡ്സൺ, ആഷ്ടൺ ടര്‍ണര്‍, മാത്യു വെയിഡ് എന്നിവര്‍ക്ക് കരാര്‍ ഇല്ല.

മിച്ചൽ മാര്‍ഷ്, സ്കോട്ട് ബോളണ്ട്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്വെപ്സൺ എന്നിവര്‍ക്ക് അവരുടെ കേന്ദ്ര കരാര്‍ നിലനിര്‍ത്താനായി. 20 പേര്‍ക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്.

കേന്ദ്ര കരാര്‍ ലഭിച്ച താരങ്ങള്‍ : Ashton Agar, Scott Boland, Alex Carey, Pat Cummins, Aaron Finch, Cameron Green, Josh Hazlewood, Travis Head, Josh Inglis, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Glenn Maxwell, Steve Smith, Mitchell Starc, Marcus Stoinis, Mitchell Swepson David Warner, Adam Zampa