ലുകാകു ഗോളവസരം നഷ്ട്ടപെടുത്തിയതിൽ നിരാശ പ്രകടിപ്പിച്ച് ടൂഷൽ

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചെൽസി സ്‌ട്രൈക്കർ റൊമേലു ലുകാകു തുറന്ന ഗോളവസരം നഷ്ട്ടപെടുത്തിയതിൽ നിരാശ പ്രകടിപ്പിച്ച് ചെൽസി പരിശീലകൻ ടൂഷൽ. മത്സരത്തിൽ ചെൽസി 3-1ന് പരാജയപ്പെട്ടിരുന്നു.

മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലുകാകുവിനു ഗോൾ നേടാനുള്ള മികച്ച അവസരം ലഭിച്ചിരുന്നു. എന്നാൽ താരത്തിന്റെ ഫ്രീ ഹെഡർ പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ആദ്യ പാദത്തിലേറ്റ കനത്ത പരാജയം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്.

Lukaku Chelsea Real Madrid

മത്സരത്തിൽ തന്റെ ടാക്റ്റിക്സ് ശരിയായില്ലെന്നും ടൂഷൽ പറഞ്ഞു. അടുത്ത ചൊവ്വയ്ഴ്ച നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ മികച്ച ജയം നേടിയാൽ മാത്രമേ ചെൽസിക്ക് സെമി സാധ്യതയുള്ളൂ.