ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരങ്ങളിൽ ജോസ് ബട്‍ലര്‍ കളിക്കില്ല

ശ്രീലങ്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‍ലര്‍ കളിക്കില്ല. കാല്‍വണ്ണയ്ക്കേറ്റ പരിക്ക് കാരണം രണ്ടാം ടി20യിൽ താരം കളിച്ചിരുന്നില്ല. ഇപ്പോള്‍ പരമ്പരയിൽ തന്നെ താരം കളിക്കില്ലെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

താരത്തിന്റെ എംആര്‍ഐ സ്കാനിലാണ് ചെറിയ ടെയര്‍ വന്നിട്ടുണ്ടെന്ന് കണ്ടെത്താനായത്. താരം ഉടനെ വീട്ടിലേക്ക് മടങ്ങി തന്റെ റീഹാബ് നടപടികള്‍ ആരംഭിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇംഗ്ലണ്ട് തങ്ങളുടെ ഏകദിന സ്ക്വാഡിലേക്ക് ദാവിദ് മലനെ ബട്‍ലരിന് പകരം ചേര്‍ത്തിട്ടുണ്ട്. ടി20 പരമ്പരയിൽ ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്.