ജോസ് ബട്‍ലര്‍ ഇംഗ്ലണ്ടിന്റെ ഉപ നായകന്‍

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ജോ റൂട്ടിന്റെ ഡെപ്യൂട്ടിയായി ജോസ് ബട്‍ലര്‍ ചുമതല വഹിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്തായിരുന്ന ബട്‍ലര്‍ ഐപിഎലിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. അന്ന് താരത്തിന്റെ തിരഞ്ഞെടുപ്പിനെതിരെ മുതിര്‍ന്ന പല താരങ്ങളും രംഗത്തെത്തിയിരുന്നുവെങ്കിലും വിക്കറ്റിനു മുന്നിലും പിന്നിലും ഒരു പോലെ മികവാര്‍ന്ന പ്രകടനമാണ് ബട്‍ലര്‍ പുറത്തെടുത്തത്.

ആ മികവ് തന്നെയാണ് താരത്തിനെ ഇപ്പോള്‍ ഉപ നായക പദവിയിലേക്ക് നയിച്ചിരിക്കുന്നത്. ഐപിഎലിലെ സമ്മര്‍ദ്ദാവസ്ഥ തന്നെ ടെസ്റ്റിലും അതിജീവിക്കുന്നതിനു സാധ്യമാക്കുകയായിരുന്നു എന്നാണ് ജോസ് ബട്‍ലര്‍ തന്നെ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎല്‍ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്, വിജയികള്‍ക്ക് 25 ലക്ഷം
Next articleസന്ദീപ് വാര്യര്‍ക്ക് 5 വിക്കറ്റ്, ബാറ്റിംഗില്‍ കേരളം പൊരുതുന്നു