കോവിഡ് മാനദണ്ഡം ലംഘിച്ചു, ടീമില്‍ നിന്ന് പുറത്തായി ഇരട്ട ശതകം നേടിയ താരം

Sports Correspondent

കോവിഡ് മാനദണ്ഡം ലംഘിച്ച് ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവ താരം ജോര്‍ഡന്‍ കോക്സിനെ അടുത്ത കളിയില്‍ നിന്ന് പുറത്താക്കി കെന്റ്. ബോബ് വില്ലിസ് ട്രോഫിയില്‍ മിഡില്‍സെക്സുമായുള്ള മത്സരത്തില്‍ നിന്നാണ് താരത്തെ ഇപ്പോള്‍ പുറത്തിരുത്തുവാന്‍ തീരുമാനിച്ചത്.

സസ്സെക്സിനെതിരെ ടീമിന്റെ വിജയത്തിന് ശേഷമാണ് സാമൂഹിക അകലം പാലിക്കാതെ 19 വയസ്സുകാരന്‍ താരം ആരാധകരുമായി ഇടപഴകിയതിനെത്തുടര്‍ന്നാണ് ഇത്. സസ്സെക്സിനെതിരെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് താരം പുറത്താകാതെ 237 റണ്‍സ് നേടുകയായിരുന്നു.

എന്നാല്‍ ആഘോഷം അതിര് കടന്നത് താരത്തിന് തന്നെ വിനയായി മാറി. താരം ഇനി സ്ക്വാഡിനൊപ്പം ചേരുന്നതിനായി കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആകേണ്ടതുണ്ട്