മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കാൻ ആകും എന്ന് സെവിയ്യ പരിശീലകൻ

- Advertisement -

യൂറോപ്പ ലീഗ് സെമി ഫൈനലിൽ ലാലിഗ ക്ലബായ സെവിയ്യയുടെ എതിരാളികൾ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ഇന്നലെ വോൾവ്സിനെ തോൽപ്പിച്ചായിരുന്നു സെവിയ്യ സെമിയിലേക്ക് കടന്നത്. യൂറോപ്പ ലീഗിൽ എന്നും വലിയ ശക്തികളായിരുന്നു സെവിയ്യ. മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് ഭയക്കുന്നില്ല എന്ന് സെവിയ്യ പരിശീലകൻ ലൊപെറ്റിഗി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ വലിയ ടീമിൽ ഒന്നാണ്. എന്നാൽ ആ ഭയം സെവിയക്ക് ഇല്ല എന്ന് അദ്ദേഹം പറഞ്ഞു.

വലിയ ചരിത്രമുള്ള ക്ലബിനെതിരെ സെമിയിൽ കളിക്കുന്നതിൽ സന്തോഷമേ ഉള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കാനുള്ള കഴിവ് സെവിയ്യക്ക് ഉണ്ട് എന്നും ലൊപെറ്റിഗി പറഞ്ഞു. ലൊപെറ്റിഗി പരിശീലലനായി എത്തിയ ശേഷം ഗംഭീര പ്രകടനമാണ് സെവിയ്യ കാഴ്ചവെക്കുന്നത്. ഇന്നലെ വോൾവ്സിനെതിരായ മത്സരത്തിൽ 76% പൊസഷൻ സെവിയക്ക് ആയിരുന്നു. ഞായറാഴ്ച ആണ് സെമി നടക്കുന്നത്.

Advertisement