ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഇനി 2021ൽ മാത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് പ്രശ്നം ലോകത്തെ ആകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഈ വർഷം ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടത്തില്ല. ഇനി 2021ൽ മാത്രമേ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടത്തുകയുള്ളൂ എന്ന് ഫിഫ അറിയിച്ചു. നേരത്തെ മാറ്റിവെച്ച ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബറിൽ നടത്താൻ എ എഫ് സി തീരുമാനിച്ചിരുന്നു. എന്നാൽ ഇനി ആ മത്സരങ്ങളും 2021ൽ മാത്രമേ നടക്കുകയുള്ളൂ.

കഴിഞ്ഞ ആഴ്ച ദേശീയ ഫുട്ബോൾ ക്യാമ്പ് തുടങ്ങിയ ബംഗ്ലാദേശ് ടീമിലെ ഒമ്പത് താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ലോകത്ത് എവിടെയും കാര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല എന്ന് ബോധ്യം കൊണ്ടാണ് ഫിഫ ഈ പുതിയ തീരുമാനം എടുത്തത്. ഇന്ത്യയുടെ ഉൾപ്പെടെ ഇനി നടക്കാൻ ബാക്കിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഇനി എന്നെന്ന് അറിയാൻ കാത്തിരിക്കണം. മാർച്ചിൽ ആയിരുന്നു ഇന്ത്യയുടെ മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. മാർച്ച് 26ന് നടക്കേണ്ടിയിരുന്ന ഖത്തറിനെതിരായ മത്സരവും, മാർച്ച് 31ന് നടക്കേണ്ട താജികിസ്താന് എതിരായ മത്സരവും, ജൂണിൽ നടക്കേണ്ടിയിരുന്ന അഫ്ഗാൻ, ബംഗ്ലാദേശ് മത്സരങ്ങളും ഇപ്പോൾ നിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്‌.