ബൈര്‍സ്റ്റോയ്ക്ക് ഇനിയും അവസരമുണ്ടാകും – എഡ് സ്മിത്ത്

- Advertisement -

വിന്‍ഡീസിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ 13 അംഗ സംഘത്തില്‍ ഇടം നേടാനായില്ലെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് സെലക്ടര്‍ എഡ് സ്മിത്ത്. ഈ അവസ്ഥയില്‍ ടീം സെലക്ഷന്‍ കുറച്ച് പ്രയാസകരമായ കാര്യമാണെന്നും അതിനാല്‍ തന്നെ മുമ്പുള്ള പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടീം തിരഞ്ഞെടുപ്പ് നടത്തിയതെന്നും എഡ് സ്മിത്ത് വ്യക്തമാക്കി.

ബൈര്‍സ്റ്റോയ്ക്ക് പകരം ജോസ് ബട്‍ലര്‍ക്കാണ് ഇംഗ്ലണ്ട് കീപ്പിംഗ് ദൗത്യം നല്‍കിയത്. ഇംഗ്ലണ്ടിന്റ ദക്ഷിണാഫ്രിക്കയിലെ 3-1 വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചവര്‍ക്കാണ് ഇപ്പോള്‍ ഇംഗ്ലണ്ട് മുന്‍ഗണന കൊടുത്തിട്ടുള്ളത്. ജോണി ബൈര്‍സ്റ്റോയുടെ മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കുകയല്ലെന്നും അദ്ദേഹം മികച്ച ക്രിക്കറ്ററാണെന്നതിലും ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും മികവ് പുലര്‍ത്താനാകുന്ന താരമാണെന്നതിലും ഒരു തര്‍ക്കവുമില്ലെന്ന് എഡ് സ്മിത്ത് വ്യക്തമാക്കി.

Advertisement