മൂന്ന് യുവതാരങ്ങളെ ടീമിൽ എത്തിച്ച് നെരോക എഫ് സി

- Advertisement -

പുതിയ ഐ ലീഗ് സീസണ് മുന്നോടിയായി മൂന്ന് യുവതാരങ്ങളെ സൈൻ ചെയ്തിരിക്കുകയാണ് നേരോക എഫ് സി. വിങ്ങറായ സോങ്പു സിങ്സിറ്റ്, ഡിഫൻഡർ യെങ്ക ബിഷം മീതെ, മധ്യനിര താരം അക്ബർ ഖാൻ എന്നിവരാണ് നെരോകയുടെ ടീമിൽ എത്തിയിരിക്കുന്നത്. 21കാരനായസോങ്പു സിങ്സിറ്റിന്റെ ആദ്യ ഐ ലീഗ് ക്ലബാണ് നെരോക. മുമ്പ് എഫ് സി കംഗ്ലായി, മുവൻലായി അത്ലറ്റിക് എന്നീ ക്ലബുകൾക്ക് വേണ്ടിയാണ് സിങ്സിറ്റ് കളിച്ചിട്ടുള്ളത്.

ഡിഫൻഡറായ യെങ്കോം ബിഷൻ രണ്ട് വർഷത്തെ കരാറിലാണ് നെരോകയിൽ എത്തുന്നത്. ഷില്ലോങ് ലജോങ്, റോയൽ വാഹിങ്ദോഹ്, മുവൻലായി അത്ലറ്റിക്ക് എന്നീ ക്ലബുകൾക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. അക്ബർ ഖാൻ ഓസോൺ എഫ് സിയിൽ നിന്നാണ് നെരോകയിലേക്ക് വരുന്നത്‌

Advertisement