കഷ്ടം തോന്നുന്നു, ബൗളര്‍മാര്‍ക്ക് എന്തെങ്കിലും പിന്തുണ പിച്ചില്‍ നിന്ന് വേണം – ജോണ്‍ ലൂയിസ്

ബൗളര്‍മാര്‍ക്ക് യാതൊരു തരത്തിലും പിന്തുണയില്ലാത്ത പിച്ചുകള്‍ ഉണ്ടാക്കുന്നത് വളരെ മോശം പ്രവണതയാണെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ ബാറ്റിംഗ് കോച്ച് ജോണ്‍ ലൂയിസ്. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 291/1 എന്ന നിലയിലാണ്.

ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും ലഹിരു തിരിമന്നേയും ശതകങ്ങള്‍ നേടിയാണ് ശ്രീലങ്കയെ മുന്നോട്ട് നയിച്ചത്. ആദ്യ ടെസ്റ്റിലും ഇരു ടീമുകളും കൂറ്റന്‍ സ്കോറുകള്‍ നേടിയപ്പോള്‍ മത്സരം വിരസമായ സമനിലയില്‍ അവസാനിക്കുകയായിരുന്ന.

വളരെ കഷ്ടം തോന്നുകയാണെന്നും ബൗളര്‍മാരോട് സഹതാപം തോന്നുന്നുവെന്നുമാണ് ജോണ്‍ ലൂയിസ് പിച്ചിനെക്കുറിച്ച് പറഞ്ഞത്. യാതൊരു തരത്തിലുമുള്ള പിന്തുണ ഈ വിക്കറ്റില്‍ നിന്നില്ലെന്നും ജോണ്‍ ലൂയിസ് വ്യക്തമാക്കി.