ടെസ്റ്റിൽ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി മുഷ്‌ഫിഖുർ റഹിം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്‌ഫിഖുർ റഹിം. സിംബാബ്‌വെക്കെതിരെയുള്ള ഏക ടെസ്റ്റിൽ പുറത്താവാതെ ഡബിൾ സെഞ്ചുറി നേടിയതോടെയാണ് താരം ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായത്. മത്സരത്തിൽ 106 റൺസിന് ബംഗ്ലാദേശ് സിംബാബ്‌വെയെ പരാജയപെടുത്തിയിരുന്നു. നിലവിൽ 70 റെസുകളിൽ നിന്ന് 4413 റൺസാണ് മുഷ്‌ഫിഖുർ റഹീമിന്റെ സമ്പാദ്യം.

കഴിഞ്ഞ ദിവസം സിംബാബ്‌വെക്കെതിരെ നേടിയ സെഞ്ചുറി താരത്തിന്റെ കരിയറിലെ മൂന്നാമത്തെ ഡബിൾ സെഞ്ചുറിയായിരുന്നു. 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 7 സെഞ്ചുറികളും 21 അർദ്ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 60 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4405 റൺസ് ഉണ്ടായിരുന്ന തമിം ഇക്ബാലിന്റെ റെക്കോർഡാണ് മുഷ്‌ഫിഖുർ മറികടന്നത്. ബംഗ്ലാദേശിന് വേണ്ടി 216 ഏകദിന മത്സരങ്ങളും 84 ടി20 മത്സരവും മുഷ്‌ഫിഖുർ കളിച്ചിട്ടുണ്ട്.