ജോഫ്ര ആര്‍ച്ചര്‍ മടങ്ങിയെത്തുന്നത് വൈകും

Sports Correspondent

കൈമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വീണ്ടും വിധേയനായ ജോഫ്ര ആര്‍ച്ചര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് വൈകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. താരം മേയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയും ടി20 ലോകകപ്പും ആഷസും നഷ്ടമായ താരം ഡിസംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഇംഗ്ലണ്ടിന്റെ വരുന്ന വിന്റര്‍ സീരീസിൽ ജോഫ്ര ഉണ്ടാകില്ലെന്ന് മാത്രമാണ് ബോര്‍ഡ് അറിയിച്ചത്. താരം എന്ന് തിരികെ എത്തുമെന്നത് സമയോചിതമായി തീരുമാനിക്കുമെന്നും ബോര്‍ഡ് മീഡിയ റിലീസിൽ വ്യക്തമാക്കി.