ജോഫ്ര ആര്‍ച്ചര്‍ അടുത്ത വര്‍ഷം ആദ്യം ക്രിക്കറ്റിലേക്ക് തിരിച്ചെത്തും

 

പരിക്ക് കാരണം നീണ്ടകാലം ക്രിക്കറ്റിൽ നിന്ന് വിട്ട് നിന്ന ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ക്രിക്കറ്റിലേക്ക് തിരികെ എത്തും. താരം 2023 തുടക്കത്തിൽ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് വ്യക്തമാക്കിയത്.

താരം ഇംഗ്ലണ്ട് ലയൺസ് ടീമിനൊപ്പം യുഎഇയിൽ ഉണ്ടെന്നും റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് പറഞ്ഞത്. ജെയിംസ് ആന്‍ഡേഴ്സണൊപ്പം ജോഫ്ര പരിശീലനം നടത്തുകയാണെന്നും കോച്ച് ജോൺ ലൂയിസിന്റെ സൂപ്പര്‍വിഷനിലാണ് താരം മുന്നോട്ട് പോകുന്നതെന്നുമാണ് അറിയുന്നത്.

2022 പൂര്‍ണ്ണമായും ക്രിക്കറ്റിൽ നിന്ന് ജോഫ്ര വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും താരത്തിന് 8 കോടി നൽകി മുംബൈ ഇന്ത്യന്‍സ് ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയിരുന്നു.