ഇന്ത്യയ്ക്കെതിരെ സ്റ്റോക്സും ആര്‍ച്ചറും തിരിച്ചെത്തുന്നു

ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് വിശ്രമം നല്‍കിയ പ്രമുഖ താരങ്ങളെ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. ഇന്ത്യന്‍ പര്യടനത്തിനുള്ള ആദ്യ രണ്ട് ടെസ്റ്റിനുള്ള 16 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ജോണി ബൈര്‍സ്റ്റോ, സാം കറന്‍, മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും ടീമിലേക്ക് തിരികെ എത്തുന്നു. റോറി ബേണ്‍സിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോസ് ബട്‍ലര്‍ ആദ്യ ടെസ്റ്റില്‍ മാത്രമാവും കളിക്കുക. പിന്നീടുള്ള മൂന്ന് ടെസ്റ്റിലും താരം കളിക്കില്ല. ഫെബ്രുവരി 5ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

ഇംഗ്ലണ്ട് സ്ക്വാഡ്(ആദ്യ രണ്ട് ടെസ്റ്റുകള്‍) : Joe Root, Jofra Archer, Moeen Ali, James Anderson, Dom Bess, Stuart Broad, Rory Burns, Jos Buttler, Zak Crawley, Ben Foakes, Dan Lawrence, Jack Leach, Ben Stokes, Olly Stone, Chris Woakes.

Previous articleജാക്കിചന്ദ് മുംബൈയിൽ, ഫറൂഖ് തിരികെ ജംഷദ്പൂരിൽ
Next articleഅവസാന നിമിഷ ഗോളിൽ വിജയവുമായി എ ടി കെ മോഹൻ ബഗാൻ