അഹമ്മദാബാദ് പിച്ചിനെക്കുറിച്ച് പരാതി നല്‍കുന്നത് ജോ റൂട്ടുമായി ആലോചിച്ച ശേഷം മാത്രം – ക്രിസ് സില്‍വര്‍വുഡ്

അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ച് പരാതി നല്‍കുന്നത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടുമായി ആലോചിച്ച ശേഷം മാത്രമെന്ന് പറഞ്ഞ് കോച്ച് ക്രിസ് സില്‍വര്‍വുഡ്. മത്സരം രണ്ടാമത്തെ ദിവസം തന്നെ അവസാനിക്കുന്നതാണ് ഏവരും കണ്ടത്. ഇന്ത്യയിലെ ഏത് പിച്ചിനെക്കാളും പന്ത് തിരിഞ്ഞ പിച്ചാണ് ഇതെന്നും ജോ റൂട്ട്, വിരാട് കോഹ്‍ലി പോലുള്ള സ്പിന്‍ നേരിടുവാന്‍ പ്രഗത്ഭരായ താരങ്ങള്‍ വരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടതെന്ന് ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു.

പിച്ചിനെക്കുറിച്ച് തങ്ങള്‍ക്ക് പരാതിയുണ്ടെന്നും എന്നാല്‍ ഔദ്യോഗികമായി പരാതി നല്‍കണമോ എന്നത് ജോ റൂട്ടും താനും കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും സില്‍വര്‍വുഡ് സൂചിപ്പിച്ചു. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് കൂടുതല്‍ റണ്‍സ് കണ്ടെത്തുവാനുള്ള സാധ്യതയുണ്ടായിരുന്നുവെങ്കിലും ഇതിലും മെച്ചപ്പെട്ട പിച്ചുകളാണ് ടീമുകള്‍ പ്രതീക്ഷിക്കുന്നതെന്ന് ഇംഗ്ലണ്ട് കോച്ച് വ്യക്തമാക്കി.