കോഹ്‍ലിയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ജോ റൂട്ട്

- Advertisement -

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയില്‍ രണ്ട് ശതകങ്ങള്‍ സ്വന്തമാക്കിയ ജോ റൂട്ട് ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വിരാട് കോഹ്‍ലി തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റായ 911 പോയിന്റാണ് വിരാട് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 935 റേറ്റിംഗ് പോയിന്റ് നേടിയ വിവിയന്‍ റിച്ചാര്‍ഡ്സാണ് ഏറ്റവും മികച്ച ഐസിസി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ട് 818 പോയിന്റാണ് നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനം ബാബര്‍ അസം(808) സ്വന്തമാക്കിയപ്പോള്‍ രോഹിത് ശര്‍മ്മയാണ് നാലാം സ്ഥാനത്ത്. 806 പോയിന്റാണ് രോഹിത്തിനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement