നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി ജോ റൂട്ട്

Joeroot

നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. തന്റെ നൂറാമത്തെ മത്സരത്തിൽ ഇന്ത്യക്കെതിരെ ഡബിൾ സെഞ്ച്വറി നേടികൊണ്ടാണ് ജോ റൂട്ട് ആഘോഷിച്ചത്. നേരത്തെ നൂറാമത്തെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം മുൻ പാകിസ്ഥാൻ താരം ഇൻസമാമുൽ ഹഖ് ആയിരുന്നു. 184 റൺസാണ് അന്ന് ഇൻസമാം നേടിയത്. ഇതാണ് ജോ റൂട്ട് മറികടന്നത്.

മത്സരത്തിൽ 218 റൺസ് നേടിയ ജോ റൂട്ട് ഷഹബാസ് നദീമിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. 516 പന്തുകൾ നേരിട്ട ജോ റൂട്ട് 19 ബൗണ്ടറിയുടെയും 2 സിക്സിന്റെയും അകമ്പടിയോടെയാണ് ഡബിൾ സെഞ്ചുറി നേടിയത്. നേരത്തെ ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ജോ റൂട്ട് സെഞ്ച്വറി നേടിയിരുന്നു. അന്ന് ഒരു ടെസ്റ്റിൽ 228 റൺസും അടുത്ത ടെസ്റ്റിൽ 186 റൺസുമാണ് ജോ റൂട്ട് എടുത്തത്.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന് ശേഷം മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ തുർച്ചയായി 150ൽ കൂടുതൽ റൺസ് നേടുന്ന ആദ്യ താരമായും ജോ റൂട്ട് ഇന്നത്തെ പ്രകടനത്തോടെ മാറി.

Previous articleമെഹ്ദി ഹസന് മൂന്ന് വിക്കറ്റ്, അവസാന ദിവസം വെസ്റ്റിന്‍ഡീസ് നേടേണ്ടത് 285 റണ്‍സ്, കൈവശമുള്ളത് ഏഴ് വിക്കറ്റ്
Next articleചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 555 റണ്‍സ്