ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് ഡെൽഹി എഫ് സി

Img 20210918 170331

ഡ്യൂറണ്ട് കപ്പിൽ ഗ്രൂപ്പ് ഡിയിലെ ഇന്നത്തെ മത്സരത്തിൽ ബെംഗളൂരു എഫ് സി ഡെൽഹി എഫ് സി സമനിലയിൽ തളച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷമാണ് ബെംഗളൂരു എഫ് സി വിജയം കൈവിട്ടത്. ആദ്യ പകുതിയിൽ ശിവ ശക്തിയുടെ ഗോളായിരുന്നു ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകിയത്. എന്നാൽ രണ്ടാം പകുതിയിൽ വില്ലിസ് പ്ലാസയുടെ ഇരട്ട ഗോളുകൾ ഡെൽഹിയെ 2-1ന് മുന്നിൽ എത്തിച്ചു. 57, 61 മിനുട്ടുകളിൽ ആയിരുന്നു പ്ലാസയുടെ ഗോളുകൾ.

75ആം മിനുട്ടിൽ ബിദ്യാസാഗർ ആണ് ബെംഗളൂരു എഫ് സിയെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. ഈ സമനിലയോടെ ബെംഗളൂരു എഫ് സിക്ക് നാലു പോയിന്റും ഡെൽഹിക്ക് 1 പോയിന്റുമായി. ബെംഗളൂരു എഫ് സി സമനില വഴങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കാനുള്ള പ്രതീക്ഷ നിലനിർത്തും. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഡെൽഹിയെ ആണ് നേരിടേണ്ടത്.

Previous articleഇന്ത്യൻ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ജയവർധനെ
Next articleരോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലനം ആരംഭിച്ചു