മൈന്‍ഡ്സെറ്റിൽ വരുത്തിയ മാറ്റങ്ങളാണ് ഫോമിലേക്ക് മടങ്ങിയെത്തിയത് – ജസ്പ്രീത് ബുംറ

Jaspritbumrah

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ നിറം മങ്ങിയ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനം ആണ് ഇന്ത്യയുടെ ബൗളിംഗിന് ആ മത്സരത്തിൽ വിനയായത്. ട്രെന്റ് ബ്രിഡ്ജിൽ 9 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ ഫോമിലേക്ക് മടങ്ങിയെത്തുന്നത് ആണ് ഏവരും കണ്ടത്.

താന്‍ ടെക്നിക്കിൽ ഒരു മാറ്റവും വരുത്തിയില്ലെന്നും തന്റെ മൈന്‍ഡ്സെറ്റിലാണ് മാറ്റം വരുത്തിയതെന്നുമാണ് ബുംറ തന്റെ പ്രകടനത്തിലെ അന്തരത്തെക്കുറിച്ച് പറഞ്ഞത്. ഫലത്തെക്കുറിച്ച് ചിന്തിക്കാതെ തന്റെ കഴിവിൽ വിശ്വസിച്ച് താന്‍ പന്തെറിയുകയായിരുന്നുവെന്നും ബുംറ വ്യക്തമാക്കി.

Previous articleടി പി രഹ്നേഷ് ജംഷദ്പൂർ എഫ് സിയിൽ മൂന്നു വർഷം കൂടെ തുടരും
Next articleചെന്നൈയിന് കിറ്റ് ഒരുക്കാൻ നിവിയ