മൂന്നാം ദിവസം ഇന്ത്യയെ എറിഞ്ഞിട്ട് വിന്‍ഡീസ്

308/4 എന്ന ശക്തമായ നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 367 റണ്‍സിനു ഓള്‍ഔട്ട്. ജേസണ്‍ ഹോള്‍ഡറും ഷാനണ്‍ ഗബ്രിയേലും അടങ്ങിയ വിന്‍ഡീസ് പേസ് ബൗളിംഗ് നിരയാണ് ഇന്ത്യയ്ക്ക് വലിയ ലീഡ് നല്‍കാതെ എറിഞ്ഞിട്ടത്. ഒരോവറില്‍ തന്നെ അജിങ്ക്യ രഹാനെയെയും(80), രവീന്ദ്ര ജഡേജയെയും പുറത്താക്കിയ ഹോള്‍ഡറിനു കൂട്ടായി ഗബ്രിയേല്‍ പന്തിനെ(92) പുറത്താക്കി. ഇത് രണ്ടാം തവണയാണ് പന്ത് 90കളിലെത്തിയ ശേഷം ശതകം നേടാനാകാതെ പുറത്താകുന്നത്.

വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ 5 വിക്കറ്റും ഷാനണ്‍ ഗബ്രിയേല്‍ 3 വിക്കറ്റും നേടി. തലേ ദിവസത്തെ സ്കോറിനോട് ടീമിനു 59 റണ്‍സ് കൂടി മാത്രമേ ചേര്‍ക്കാനായുള്ളു. മത്സരത്തില്‍ 56 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. വാലറ്റ നിരയിൽ അശ്വിൻ നേടിയ 35 റൺസാണ് ഇന്ത്യക്ക് ലീഡ് നേടാൻ സഹായകരമായത്.

Previous articleതൊണ്ണൂറുകളില്‍ വീണ്ടും കാലിടറി ഋഷഭ് പന്ത്
Next articleഡെന്മാർക്കിനെ സമനിലയിൽ തളച്ച് അയർലൻഡ്