ജേസണ്‍ ഗില്ലെസ്പി സൗത്ത് ഓസ്ട്രേലിയയുടെ മുഖ്യ കോച്ച്

സൗത്ത് ഓസ്ട്രേലിയയുടെ മുഖ്യ കോച്ചായി ജേസണ്‍ ഗില്ലെസ്പിയെ നിയമിച്ചു. മുന്‍ ഓസ്ട്രേലിയന്‍ പേസറും നിലവില്‍ സസ്സെക്സിന്റെ മുഖ്യ കോച്ചുമായ ഗില്ലെസ്പി മുമ്പ് രണ്ട് തവണ സൗത്ത് ഓസ്ട്രേലിയയെ പരിശീലിപ്പിച്ചിട്ടുണ്ട്. വണ്‍-ഡേ കപ്പിലും ഷെഫീല്‍ഡ് ഷീല്‍ഡിലുമാണ് ടീമിന്റെ പരിശീലകനായി ഗില്ലെസ്പി പ്രവര്‍ത്തിച്ചിട്ടുള്ളത്.

ജൈമി സിഡണ്‍സിന് പകരം സൗത്ത് ഓസ്ട്രേലിയയിലേക്ക് എത്തുന്ന മുന്‍ ഓസ്ട്രേലിയന്‍ താരം ഇതോടെ സസ്സെക്സിന്റെ മുഖ്യ കോച്ച് പദവിയില്‍ നിന്ന് ഒഴിയും. 2019-20 സീസണില്‍ സൗത്ത് ഓസ്ട്രേലിയ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായതോടെയാണ് സിഡണ്‍സ് ക്ലബിനോട് വിട പറയുന്നത്.

2015-16, 2016-17 സീസണില്‍ വിക്ടോറിയയോട് ഫൈനലില്‍ തോറ്റ ക്ലബ് പിന്നീടുള്ള മൂന്ന് സീസണിലും അവസാന സ്ഥാനക്കാരാകുകയായിരുന്നു.