ഇരട്ട സഹോദരൻ ക്രെയ്ഗ് ഓവർട്ടണ് ഒപ്പം ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ച് ജാമി ഓവർട്ടൺ

Jamie Overton England Test

കൗണ്ടി ക്രിക്കറ്റിൽ സറെക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഫാസ്റ്റ് ബൗളർ ജാമി ഓവർട്ടൺ ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചു. കൗണ്ടിയിൽ 21.61 ആവറേജോടെ 21 വിക്കറ്റുകൾ വീഴ്ത്തിയതിന് പിന്നാലെയാണ് താരത്തിന് ഇംഗ്ലണ്ട് ടീമിലേക്ക് വിളി വരുന്നത്. സ്പിന്നർ മാത്യു പാർക്കിൻസണ് പകരമായാണ് ജാമി ഓവർട്ടൺ ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചത്.

നേരത്തെ തന്നെ ജാമി ഓവർട്ടന്റെ ഇരട്ട സഹോദരനായ ക്രെയ്ഗ് ഓവർട്ടൺ ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയിരുന്നു. ഇതുവരെ ഒരു ഇരട്ട സഹോദരന്മാരും ഇംഗ്ലണ്ടിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടില്ല. എന്നാൽ പരമ്പരയിൽ ക്രെയ്ഗ് ഓവർട്ടൺ ഇതുവരെ ടീമിൽ ഇടം ലഭിച്ചിട്ടില്ല. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-0ന് മുൻപിലാണ്.

Previous articleനദിയ നദീം ഡെന്മാർക്ക് യൂറോ കപ്പ് സ്ക്വാഡിൽ
Next articleഎഡ്ഡി എൻകെറ്റയ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പുവെക്കും