ആന്‍ഡേഴ്സണ്‍ ഒരു ഡീമെറിറ്റ് പോയിന്റ്

ശ്രീലങ്കയിലെ ഗോളില്‍ അമ്പയറുടെ തീരുമാനത്തില്‍ നീരസം പ്രകടിപ്പിച്ചതിനു ഇംഗ്ലണ്ട് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പിഴ. ഒരു ഡീമെറിറ്റ് പോയിന്റാണ് താരത്തിനു പിഴയായി വിധിചിട്ടുള്ളത്. വിക്കറ്റിലൂടെ ഓടിയതിനു അമ്പയര്‍ ക്രിസ് ഗഫാനെ നല്‍കിയ ആദ്യ താക്കീതിനെത്തുടര്‍ന്നാണ് അരിശം പ്രകടിപ്പിച്ച് ജെയിംസ് പന്ത് പിച്ചിലേക്ക് എറിഞ്ഞത്.

ഇപ്പോള്‍ ലഭിച്ച ഡീമെറിറ്റ് പോയിന്റും കൂടി രണ്ട് പോയിന്റാണ് താരത്തിന്റെ കൈവശമുള്ളത്. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കിടെ അമ്പയറില്‍ നിന്ന് തൊപ്പി പിടിച്ചു വാങ്ങിച്ചതിനു താരത്തിനു നേരത്തെ ഒരു ഡീ മെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനിടെ നാലോ അതിലധികമോ പോയിന്റുകള്‍ ഇപ്രകാരം കിട്ടുകയാണെങ്കില്‍ താരത്തിനു സസ്പെന്‍ഷന്‍ പോയിന്റുകളായി മാറുവാനും ടെസ്റ്റില്‍ വിലക്ക് ലഭിയ്ക്കുവാനുമുള്ള സാധ്യതയുണ്ട്.