എഴുനൂറ് വിക്കറ്റ് ലക്ഷ്യമാക്കുന്നു, അടുത്ത ആഷസും കളിക്കും

- Advertisement -

എഴുനൂറ് ടെസ്റ്റ് വിക്കറ്റെന്ന ലക്ഷ്യം നേടുവാനുള്ള ശ്രമം താന്‍ തുടരുമെന്ന് പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്സണ്‍. അടുത്ത ആഷസ് കളിക്കണമെന്നാണ് തന്റെ മോഹമെന്നും താരം കൂട്ടിചേര്‍ത്തു. 600 ടെസ്റ്റ് വിക്കറ്റ് നേടിയ ശേഷമാണ് താരത്തിന്റെ ഈ പ്രതികരണം. സൗത്താംപ്ടണിലെ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ അസ്ഹര്‍ അലിയെ പുറത്താക്കിയാണ് താരം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

മുത്തയ്യ മുരളീധരും ഷെയിന്‍ വോണിനുമൊപ്പം 700 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കുക എന്നതാണ് തന്റെ മോഹമെന്നും ജെയിംസ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റും ഷെയിന്‍ വോണ്‍ 708 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് 619 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത്.

38 വയസ്സുള്ള താരം അടുത്ത ആഷസിലും കളിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്നാണ് അറിയിച്ചത്. താന്‍ തന്റെ ഫിറ്റ്നെസ്സില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നാണ് ജെയിംസ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കിയത്.

Advertisement