ടെസ്റ്റ് ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ ഇറങ്ങിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 135 മത്സരങ്ങൾ കളിച്ച മറ്റൊരു ഇംഗ്ലണ്ട് താരമായ സ്റ്റുവർട്ട് ബ്രോഡ് ആണ് ഫാസ്റ്റ് ബൗളർമാരിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചവരിൽ രണ്ടാം രണ്ടാം സ്ഥാനത്ത് ഉള്ളത്.
ദീർഘ കാലത്തെ പരിക്കിന് ശേഷമാണ് ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ ഇറങ്ങിയ ആൻഡേഴ്സൺ നാല് ഓവർ ബൗൾ ചെയ്തതിന് ശേഷം പരിക്ക് മൂലം മത്സരം പൂർത്തിയാക്കിയിരുന്നില്ല. തുടർന്ന് ഇന്നാണ് ആൻഡേഴ്സൺ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്. മത്സരത്തിലെ ആദ്യ ബൗളിൽ തന്നെ ഡീൻ എൻഗറുടെ വിക്കറ്റ് ജെയിംസ് ആൻഡേഴ്സൺ വീഴ്ത്തുകയും ചെയ്തിരുന്നു.