ഇഷാന്ത് ശർമ്മക്ക് പരിക്ക്, ന്യൂസിലാന്റ് പര്യടനം നഷ്ടമാകും

Photo: Twitter/@BCCI
- Advertisement -

ഇന്ത്യൻ താരം ഇഷാന്ത് ശർമ്മക്ക് പരിക്ക്. ആറ് ആഴ്ച്ചയോളം താരം പുറത്തിരിക്കേണ്ടി വരും. ഇതേ തുടർന്ന് ന്യൂസിലാന്റ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര ഇഷാന്തിന് നഷ്ടമാകും. രഞ്ജി ട്രോഫിയിൽ കളിക്കുന്നതിനിടയിലാണ് ഇഷാന്തിന് പരിക്കേൽക്കുന്നത്.

ഇന്നലെ ഫിറോസ് ഷാ കോട്ലയിൽ ഡെൽഹിക്ക് വേണ്ടി വിദർഭക്കെതിരെ കളിക്കുന്നതിനിടയിലാണ് ഇഷാന്ത് ശർമ്മക്ക് പരിക്കേൽക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷം ഇന്നാണ് താരം 6 ആഴ്ച്ചയോളം പുറത്തിരിക്കേണ്ട കാര്യം പുറത്ത് വരുന്നത്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നും കൂടുതൽ പരിശോധകൾക്ക് ഇഷാന്ത് ശർമ്മ വിധേയനാകും.

Advertisement