ഇഷാന്ത് ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് പുറത്ത് എന്ന് അറിയിച്ച് ബിസിസിഐ, രോഹിത്തിനായുള്ള കാത്തിരിപ്പ് തുടരും

- Advertisement -

ഐപിഎലിനിടെ ഏറ്റ പരിക്കിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ ടൂറില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളായ ഇഷാന്ത് ശര്‍മ്മയും രോഹിത് ശര്‍മ്മയും ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം ടീമിനൊപ്പം ഓസ്ട്രേലിയയില്‍ ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഇഷാന്തിന്റെ കാര്യത്തില്‍ പുതിയ അറിയിപ്പുമായി ബിസിസിഐ.

ഇഷാന്തിന്റെ പരിക്ക് ഭേദമാകുകയില്ലെന്നും ടൂറില്‍ നിന്ന് ഇഷാന്ത് പുറത്താകുകയാണെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. അതേ സമയം രോഹിത് ശര്‍മ്മയുടെ കാര്യത്തില്‍ ഡിസംബര്‍ 11ന് ഒരു അവലോകനം നടത്തിയ ശേഷം മാത്രമേ ബിസിസിഐ പുതിയ വിവരം പുറത്ത് വിടുകയുള്ളു.

കഴിഞ്ഞ ദിവസം കോഹ്‍ലി ഇവരുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

Advertisement