ഡെയിൽ സ്റ്റെയിൻ, ബ്രെറ്റ് ലീ എന്നിവരുടെ ബൗളിംഗ് തന്നെ ആകര്‍ഷിച്ചു

Ishanporel
- Advertisement -

ബ്രെറ്റ് ലീയും ഡെയിൽ സ്റ്റെയിനും ആണ് തന്റെ ആരാധനപാത്രങ്ങളെന്ന് പറ‍ഞ്ഞ് ഇഷാൻ പോറൽ. 2018ൽ അണ്ടര്‍ 19 ലോകകപ്പ് വിജയിച്ചെത്തിയത് മുതലാണ് ഇഷാൻ പോറൽ എന്ന് പേര് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യ 2007ൽ ടി20 ലോകകപ്പ് വിജയിച്ച ശേഷമാണ് താൻ കോച്ചിംഗ് ക്യാമ്പിന് പോയിത്തുടങ്ങിയതെന്നും തന്റെ കുട്ടിക്കാലത്തെ ഹീറോമാര്‍ ഡെയിൽ സ്റ്റെയിനും ബ്രെറ്റ് ലീയും ആയിരുന്നുവെന്ന് ഇഷാൻ വ്യക്തമാക്കി.

അന്ന് ഇന്ത്യ ലോകകപ്പ് വിജയിച്ചപ്പോൾ കൂടുതൽ ആളുകൾ ക്രിക്കറ്റിലേക്ക് വന്നുവെന്നും താനും അത് വരെ കോളനിയിൽ കൂട്ടുകാര്‍ക്കിടയിൽ ക്രിക്കറ്റ് കളിച്ച് നടന്നിടത്ത് നിന്ന് കോച്ചിംഗ് ക്യാമ്പുകളിലേക്ക് നീങ്ങിയെന്നും പോറൽ പറ‍ഞ്ഞു. താന്‍ തുടക്കത്തിൽ ബാറ്റിംഗായിരുന്നു ഇഷ്ടപ്പെട്ടതെന്നും അന്ന് തന്റെ ഉയരം കാരണം ബൗളിംഗിൽ ശ്രദ്ധിക്കണമെന്ന് കോച്ചുമാര്‍ പറ‍ഞ്ഞതിനാലാണ് താൻ അതിലേക്ക് നീങ്ങിയതെന്നും അങ്ങനെ ബ്രെറ്റ് ലീയുടെയും ഡെയിൽ സ്റ്റെയിനിന്റെയും അഗ്രഷനും ബൗളിംഗ് ശൈലിയും തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും പോറൽ സൂചിപ്പിച്ചു.

അവര്‍ ഇന്ത്യൻ സാഹചര്യങ്ങളിലും വിജയം കണ്ട ബൗളര്‍മാരാണെന്നും വിക്കറ്റുകൾ നേടുവാൻ ഏറെ ഇഷ്ടമുള്ള ബൗളര്‍മാരായിരുന്നു ഇരുവരുമെന്നും അവരെ പോലെ വേഗത്തിൽ പന്തെറിയുവാനും വിക്കറ്റ് നേടുവാനും താനാഗ്രഹിച്ചുവെന്നും പോറൽ പറ‍ഞ്ഞു.

Advertisement