എമ്പപ്പെ പി എസ് ജി വിടില്ല, എത്ര കാലമായാലും താരം ഫ്രാൻസിൽ തന്നെ കാണും എന്ന് പി എസ് ജി

20201206 113338
- Advertisement -

എമ്പപ്പെയെ സ്വന്തമാക്കാം എന്ന് ആരും സ്വപ്നം കാണണ്ട എന്ന് പി എസ് ജി ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലാഫി. എമ്പപ്പെയെ വിൽക്കാൻ പി എസ് ജിക്ക് ഒരു ഉദ്ദേശവും ഇല്ല. എത്ര തുക ആര് വാഗ്ദാനം ചെയ്താലും എമ്പപ്പെയെ പി എസ് ജി വിടും എന്ന് കരുതണ്ട എന്നും പി എസ് ജി പ്രസിഡന്റ് പറഞ്ഞു. എമ്പപ്പെയെ ഫ്രാൻസിൽ തന്നെ നിലനിർത്താനുള്ളത് എല്ലാം ക്ലബ് കൊടുക്കും. ഒരിക്കൽ പോലും ക്ലബ് വിടാൻ താരത്തിന് തോന്നാത്ത രീതിയിൽ താരത്തെ ക്ലബ് നോക്കും എന്നും അദ്ദേഹം പറഞ്ഞു.

റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ എമ്പപ്പെയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പി എസ് ജി പ്രസിഡന്റിന്റെ പ്രസ്താവന. കരാർ തീർന്ന് ഫ്രീ ഏജന്റായി എമ്പപ്പെയെ സ്വന്തമാക്കാൻ ആകും എന്നും ആരും കരുതേണ്ടതില്ല എന്നും എമ്പപ്പെ പുതിയ കരാറിൽ ഉടൻ ഒപ്പുവെക്കും എന്നും അദ്ദേഹം സൂചനകൾ നൽകി. നെയ്മർ അടുത്ത കാലത്ത് പി എസ് ജിയിൽ പുതിയ കരാർ ഒപ്പുവെച്ചിരുന്നു. ഈ ട്രാൻസ്ഫർ സീസണിൽ കൂടുതൽ പുതിയ താരങ്ങളെ എത്തിച്ച് ടീം ശക്തമാക്കുകയാണ് പി എസ് ജി.

Advertisement