ആദില്‍ റഷീദിനെ തുടരെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടി ഇഷാന്‍ കിഷന്‍

Ishankishan
- Advertisement -

തനിക്ക് ലഭിച്ച ടി20യിലെ ആദ്യ അവസരം തന്നെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ആഘോഷിച്ച് ഇഷാന്‍ കിഷന്‍. ഇന്ന് 28 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം തികച്ച താരം ആദില്‍ റഷീദിനെ തുടരെ രണ്ട് സിക്സുകള്‍ക്ക് പായിച്ചാണ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. മത്സരം പത്തോവറില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്ത്യ 94/2 എന്ന നിലയില്‍ ആണ്.

60 പന്തില്‍ നിന്ന് 71 റണ്‍സാണ് ഇന്ത്യ ഇനിയും നേടേണ്ടത്. 32 പന്തില്‍ 56 റണ്‍സുമായി ഇഷാന്‍ കിഷന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ 23 പന്തില്‍ 35 റണ്‍സ് നേടി വിരാട് കോഹ്‍ലിയുമാണ് ക്രീസിലുള്ളത്.

Advertisement