പുതിയ കേസുകളില്ല, എന്നാലിന്ന് നടക്കേണ്ടിയിരുന്ന ഏകദിന മത്സരവും സസ്പെന്‍ഡ് ചെയ്തതായി അറിയിച്ച് യുഎഇ

Uaeire
- Advertisement -

അയര്‍ലണ്ടും യുഎഇയും തമ്മില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഏകദിന മത്സരം സസ്പെന്‍ഡ് ചെയ്തതായി യുഎഇ അറിയിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ആണ് ഈ തീരുമാനം. യുഎഇ ക്യാമ്പില്‍ പുതുതായി കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജനുവരി എട്ടിന് ആരംഭിച്ച പരമ്പരയില്‍ ഒരു മത്സരം മാത്രമാണ് നടന്നത്. ഇത് വരെ മൂന്ന് മത്സരങ്ങള്‍ മാറ്റി വയ്ക്കേണ്ട സാഹചര്യമാണുണ്ടായത്. ഈ മത്സരങ്ങള്‍ പുനഃക്രമീകരിക്കേണ്ടതുണ്ടോ എന്നത് ബോര്‍ഡുകള്‍ തമ്മില്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് അറിയുന്നത്.

അയര്‍ലണ്ടിന്റെ അഫ്ഗാനിസ്ഥാന്‍ പരമ്പര ജനുവരി 21ന് ആരംഭിക്കുവാന്‍ ഇരിക്കുന്നതിനാല്‍ ഇത് എത്രമാത്രം സാധ്യമാകുമെന്നത് വ്യക്തമല്ല.

Advertisement