ഡാരന്‍ ഗഫ് യോര്‍ക്ക്ഷയര്‍ ക്രിക്കറ്റിന്റെ എംഡി

യോര്‍ക്ക്ഷയര്‍ ക്രിക്കറ്റിന്റെ എംഡിയായി ഡാരന്‍ ഗഫിനെ നിയമിച്ചു. 2022 സീസൺ അവസാനം വരെയാണ് നിയമനം. വംശീയ പരാമര്‍ശ വിവാദത്തിന് ശേഷം യോര്‍ക്ക്ഷയറിന്റെ തലപ്പത്ത് പല രാജിവയ്ക്കലുകള്‍ നടന്നിരുന്നു. താത്കാലികമായ നിയമനം ആണെങ്കിലും പുതിയ കോച്ചിംഗ് ടീമിനെ തിരഞ്ഞെടുക്കുന്നത് ഗഫിന്റെ നേതൃത്വത്തിലായിരിക്കും.

1989ൽ ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിച്ച താന്‍ 15 വര്‍ഷത്തോളം ക്ലബിൽ തുടര്‍ന്നുവെന്നും അതിനാൽ തന്നെ തനിക്ക് യോര്‍ക്ക്ഷയറിന്റെ പുനരുദ്ധാരണത്തിൽ പങ്കാളിയാകണമെന്ന അതിയായ ആഗ്രഹം ഉണ്ടെന്നും ഗഫ് പറഞ്ഞു.