ആധികാരിക വിജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി അയര്‍ലണ്ട്

Balbirniestirling

നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയവുമായി അയര്‍ലണ്ട്. ആദ്യ മത്സരത്തിൽ ഒരു റൺസിന്റെ തോല്‍വിയേറ്റു വാങ്ങിയ അയര്‍ലണ്ട് ഇന്ന് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 49.2 ഓവറിൽ 157 റൺസിന് പുറത്താക്കി ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 43 ഓവറിൽ മറികടക്കുകയായിരുന്നു. ജോഷ്വ ലിറ്റിലും ക്രെയിഗ് യംഗും നാല് വീതം വിക്കറ്റ് നേടി അയര്‍ലണ്ട് നിരയിൽ തിളങ്ങിയപ്പോൾ. 36 റൺസ് നേടിയ മാക്സ് ഒദൗദ് ആണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍.

63 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ആന്‍ഡ്രൂ ബാൽബിര്‍ണേയും 52 റൺസ് നേടിയ പോൾ സ്റ്റിര്‍ലിംഗുമാണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്. പുറത്താകാതെ 30 റൺസ് നേടി ഹാരി ടെക്ടര്‍ ബാൽബിര്‍ണേയ്ക്ക് മികച്ച പിന്തുണ നൽകി.

Previous articleജിറൂദ് ലണ്ടനിൽ തുടരും, ചെൽസിയിൽ പുത്തൻ കരാർ ഒപ്പിട്ടു
Next articleകാത്തിരിപ്പിന് അവസാനം, കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനായി!!