യുഎഇയ്ക്കെതിരെ ഏഴ് വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്

Ireland

യുഎഇയ്ക്കെതിരെ രണ്ടാം ടി20 മത്സരത്തിൽ 7 വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ 123/7 എന്ന സ്കോറാണ് നേടിയത്. 35 റൺസ് നേടിയ മുഹമ്മദ് ഉസ്മാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അയര്‍ലണ്ടിന് വേണ്ടി കര്‍ടിസ് കാംഫര്‍ മൂന്നും ബെഞ്ചമിന്‍ വൈറ്റ്, മാര്‍ക്ക് അഡൈര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

7 പന്ത് അവശേഷിക്കെയാണ് അയര്‍ലണ്ടിന്റെ വിജയം. പോള്‍ സ്റ്റിര്‍ലിംഗ്(53), കെവിന്‍ ഒ ബ്രൈന്‍(46) കൂട്ടുകെട്ട് നേടിയ 90 റൺസ് കൂട്ടുകെട്ടാണ് അയര്‍ലണ്ടിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ബേസിൽ ഹമീദ് യുഎഇയ്ക്കായി മൂന്ന് വിക്കറ്റ് നേടി.

Previous articleഅമ്പയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യ പാക് മത്സരത്തിന് എറാസ്മസും ക്രിസ് ഗാഫനിയും
Next articleഇംഗ്ലണ്ട് യുവതാരം ബിഗ് ബാഷിലേക്ക്