ഇംഗ്ലണ്ട് യുവതാരം ബിഗ് ബാഷിലേക്ക്

Harrybrookhobart

ബിഗ് ബാഷിൽ ഹോബാര്‍ട്ട് ഹറികെയിന്‍സുമായി കരാറിലെത്തി ഇംഗ്ലണ്ടിന്റെ ഉയര്‍ന്ന് വരുന്ന താരമെന്ന് വിശേഷിക്കപ്പെടുന്ന ഹാരി ബ്രൂക്ക്. ടൂര്‍ണ്ണമെന്റില്‍ ആദ്യമായി കളിക്കാനെത്തുന്നു ബ്രൂക്ക് എല്ലാ മത്സരങ്ങള്‍ക്കും ടീമിനൊപ്പം കാണും. മുന്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ക്യാപ്റ്റനാണ് ഹാരി ബ്രൂക്ക്.

നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന് വേണ്ടി ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന പതിപ്പിന് ശേഷം താരത്തിന് 153.65 എന്ന സ്ട്രൈക്ക് റേറ്റാണുള്ളത്. ടി20 ബ്ലാസ്റ്റിൽ യോര്‍ക്ക്ഷയറിന് വേണ്ടി 486 റൺസാണ് താരം നേടിയിട്ടുള്ളത്.

Previous articleയുഎഇയ്ക്കെതിരെ ഏഴ് വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്
Next articleപ്ലേ ഓഫ് കടമ്പ കടക്കുമോ പഞ്ചാബ്? ബൗളിംഗ് തിരഞ്ഞെടുത്തു