മേയ് മാസം നടക്കാനിരുന്ന പരമ്പര മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശും അയര്‍ലണ്ടും

Sports Correspondent

മേയില്‍ നടക്കാനിരുന്ന പരമ്പര നീട്ടി വെക്കുവാന്‍ സംയുക്ത തീരുമാനത്തിലെത്തി ബംഗ്ലാദേശ്-അയര്‍ലണ്ട് ബോര്‍ഡുകള്‍. കൊറോണ വ്യാപന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 14-19 മേയ് വരെ ആയിരുന്നു ബംഗ്ലാദേശ് അയര്‍ലണ്ടില്‍ മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കുവാനായി പോകാനിരുന്നത്. പുതിയ തീയ്യതികള്‍ പിന്നീട് മാത്രമാണ് തീരുമാനിക്കുക.

കളിക്കാര്‍, കോച്ചുമാര്‍, ആരാധകര്‍ എന്നിവരെ കൂടാതെ സമൂഹത്തിനെയും സംരക്ഷിക്കുവാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അതാണ് പരമ്പര മാറ്റി വയ്ക്കുവാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അയര്‍ലണ്ട് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് വാരെന്‍ ഡ്യൂട്ട്റോം വ്യക്തമാക്കി.