കൊറോണ സെവൻസ് സീസൺ പ്രതിസന്ധിയിൽ

- Advertisement -

കൊറൊണ കേരളത്തിൽ വലിയ ഭീതി ഉയർത്തുന്ന സാഹചര്യത്തിൽ കേരളത്തിലെ അഖിലേന്ത്യാ സെവൻസ് വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇനി ഈ സീസണിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ നടക്കാൻ സാധ്യതയില്ല. കഴിഞ്ഞ ആഴ്ച മുതൽ തന്നെ സെവൻസ് ടൂർണമെന്റുകൾ നിർത്തിവെച്ചിരുന്നു. ഇനി നടക്കാനുള്ള പല ടൂർണമെന്റുകളും ഈ വർഷം ടൂർണമെന്റ് നടത്തുന്നില്ല എന്ന് അറിയിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ മത്സരങ്ങൾ നടത്തുന്ന ഉചിതമല്ല എന്നും ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്നുമാണ് കമ്മിറ്റികൾ തീരുമാനം എടുത്തിരിക്കുന്നത്. മങ്കട, മണ്ണാർക്കാട്, കൊളത്തൂർ സെവൻസ് ഒക്കെ ഈ സീസണിൽ നടക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. നടന്നു കൊണ്ടിരുന്ന അഞ്ചു ടൂർണമെന്റുകളും ഉപേക്ഷിക്കാൻ ആണ് സാധ്യത. ഏപ്രിൽ മാസം അവസാനം റംസാനും വരാനുള്ളതിനാൽ ഇനി ഈ സെവൻസ് സീസൺ മലബാറിൽ അധികം ഫുട്ബോൾ മത്സരങ്ങൾ നടത്താൻ ആയേക്കില്ല. സീസൺ മൊത്തമായി ഉപേക്ഷിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നും സൂചനകൾ ഉണ്ട്.

Advertisement