വില്യംസണിന്റെ മടങ്ങി വരവ് ഫിസിയോയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

Davidwarner
- Advertisement -

ബാറ്റിംഗ് ആണ് ഈ സീസണില്‍ ഇതുവരെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കം ലഭിച്ച ശേഷം പിന്നീട് വരുന്ന ബാറ്റ്സ്മാന്മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് കൂട്ടുകെട്ടുകള്‍ക്ക് ശ്രമിക്കാതെ മടങ്ങുന്നത് ഇതുവരെയുള്ള മത്സരങ്ങളിലെ പതിവ് കാഴ്ചയാണ്. അവസാന രണ്ട് മത്സരങ്ങളിലും വിജയസ്ഥിതിയില്‍ നിന്നാണ് സണ്‍റൈസേഴ്സ് മുട്ട് മടക്കിയത്.

അതേ സമയം സണ്‍റൈസേഴ്സിന്റെ ഈ ബാറ്റിംഗ് തലവേദനയുടെ വലിയൊരു പരിഹാരം ആണ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. കഴിഞ്ഞ സീസണിലും താരം ടീമില്‍ ഇടം പിടിച്ചതിന് ശേഷമാണ് സണ്‍റൈസേഴ്സ് വീണ്ടും പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി തുടങ്ങിയത്. ഇപ്പോള്‍ പരിക്ക് മൂലം ടീമില്‍ കളിക്കാത്ത താരം ഉടനെ ടീമിലെത്തുമെന്നാണ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കിയത്.

കെയിന്‍ വില്യംസണ്‍ മികച്ച രീതിയില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നും താരത്തിന്റെ മടങ്ങിവരവ് ഫിസിയോയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി. കെയിന്‍ വില്യംസണ്‍ സണ്‍റൈസേഴ്സ് സ്ക്വാഡില്‍ വലിയ റോളുള്ള താരമാണെന്നും ഡേവിഡ് വാര്‍ണര്‍ സൂചിപ്പിച്ചു.

Advertisement