ഇഷാന്‍ കിഷന്‍ ടീമിന്റെ പ്രധാന താരം, പിന്തുണയുണ്ടാകും

Ishankishan

ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരം ആണെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. താരത്തിനെ പുറത്തിരുത്തേണ്ടി വന്നത് വളരെ പ്രയാസകരമായ തീരുമാനം ആയിരുന്നുവെന്നും താരത്തിന് ഇനിയും ടീമിന്റെ പിന്തുണയുണ്ടാകുമെന്നും രോഹിത് സൂചിപ്പിച്ചു.

കിഷന്‍ നല്ല ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം ശക്തമായ തിരിച്ചുവരവ് വരും മത്സരങ്ങളിൽ നടത്തുമെന്നും രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു. മുംബൈ ഇന്ത്യന്‍ മോശം ഫോമിലുള്ള ഇഷാന്‍ കിഷന് പകരം സൗരഭ് തിവാരിയ്ക്ക് അവസരം നല്‍കിയാണ് ഇന്നലെ പഞ്ചാബിനെതിരെയുള്ള മത്സരത്തിനിറങ്ങിയത്.

തിവാരി ഏറെ നിര്‍ണ്ണായകമായ ഇന്നിംഗ്സാണ് കളിച്ചതെന്നും താരം മധ്യ ഓവറുകളിൽ മികച്ച ഉത്തരവാദിത്വത്തോടു കൂടിയാണ് ബാറ്റ് വീശിയതെന്നും രോഹിത് സൂചിപ്പിച്ചു.

Previous articleപോയിന്റ് പട്ടിക പ്രകാരം പഞ്ചാബിന് ഇനിയും സാധ്യതയുണ്ട്, അടുത്ത മൂന്ന് മത്സരങ്ങള്‍ ഏറെ പ്രാധാന്യമുള്ളത്
Next articleബിഗ് ബാഷിലേക്ക് ജെമീമയും എത്തുന്നു