തോൽവിയിലും ഹീറോയായി വാട്സൺ, കളിച്ചത് ചോരയൊലിക്കുന്ന കാലുമായി

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റെങ്കിലും തോൽവിയിലും ഹീറോ ആയി ഓസ്‌ട്രേലിയൻ താരം ഷെയിൻ വാട്സൺ. ഫൈനലിൽ മുംബൈക്കെതിരെ വിരോചിത പ്രകടനമാണ് വാട്സൺ നടത്തിയത്. 59 പന്തിൽ 80 റൺസ് എടുത്ത വാട്സൺ ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തോടെ അടുപ്പിച്ചിരുന്നെങ്കിലും ഒരു റൺസിന്‌ ചെന്നൈ തോൽക്കുകയായിരുന്നു.

എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ഹർഭജൻ സിങ് വെളിപ്പെടുത്തിയത് വാട്സൺ ഈ വിരോചിത പ്രകടനം പുറത്തെടുത്തത് സാരമായ പരിക്കിനെ വകവെച്ചാണ് എന്നാണ്. താരത്തിന്റെ കാൽമുട്ടിൽ നിന്ന് ചോരയൊലിക്കുന്ന ഫോട്ടോയോട് കൂടിയാണ് ഇത് ഹർഭജൻ ഷെയർ ചെയ്തത്. കാൽ മുട്ടിനേറ്റ പരിക്കിനെ അവഗണിച്ചാണ് ഇത്രയും മികച്ച ഇന്നിംഗ്സ് വാട്സൺ കളിച്ചത്. താരത്തിന്റെ കാൽമുട്ടിൽ നിന്ന് ചോര ഒളിച്ചു കൊണ്ട് ബാറ്റ് ചെയുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മത്സര ശേഷം താരത്തിന്റെ മുട്ടിന് 8 സ്റ്റിച്ചുകൾ ഇട്ടു എന്നും ഹർഭജൻ പറഞ്ഞു.

Advertisement