ഇന്റർ കോണ്ടിനന്റൽ കപ്പിന് ബാംഗ്ലൂർ വേദിയാവില്ല, കളി അഹമ്മദാബാദിലേക്ക്

ഈ വർഷത്തെ ഇന്റർ കോണ്ടിനന്റൽ കപ്പിന് ഇത്തവണ വേദി ആവുമെന്ന് കരുതിയ ബാംഗ്ലൂരിനെ അവസാന ഘട്ടത്തിൽ മാറ്റി. ബാംഗ്ലൂരിലെ കണ്ടീര സ്റ്റേഡിയമായിരിക്കും വേദിയാവുക എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ ബാംഗ്ലൂരിൽ പരിശീലന സൗകര്യങ്ങൾ കുറവായതിനാൽ അഹമ്മദാബാദിലേക്ക് ടൂർണമെന്റ് മാറ്റാൻ എ ഐ എഫ് എഫ് തീരുമാനിച്ചു.

കഴിഞ്ഞ തവണ മുംബൈ ആതിഥ്യം വഹിച്ച ടൂർണമെന്റ് കാണികളെ കിട്ടാതെ വലഞ്ഞ ടൂർണമെന്റായിരുന്നു. സുനിൽ ഛേത്രി ട്വിറ്ററിൽ കളി കാണാൻ ആൾക്കാർ വരണമെന്ന് അപേക്ഷിച്ച് വീഡിയോ ഇടേണ്ട അവസ്ഥയിൽ ആയിരുന്നു കഴിഞ്ഞ ഇന്റർ കോണ്ടിനന്റൽ കപ്പ്. ടൂർണമെന്റിൽ ഇന്ത്യക്ക് ഒപ്പം താജിക്കിസ്ഥാൻ, സിറിയ, ഡി പി ആർ കൊറിയ എന്നിവർ പങ്കെടുക്കും എന്ന് എ ഐ എഫ് എഫ് ഇന്നലെ അറിയിച്ചു. ജൂലൈ 7ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂലൈ 18വരെ നീണ്ടു നിക്കും.