ഇന്ത്യയ്ക്കായി ലോകകപ്പ് നേടണം – ഹാര്‍ദ്ദിക് പാണ്ഡ്യ

Hardik Pandya Gujarat Titans Ipl Trophy

ഇന്ത്യയ്ക്കായി ലോകകപ്പ് നേടുകയാണ് ലക്ഷ്യം എന്ന് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഐപിഎലില്‍ ക്യാപ്റ്റന്‍സി ലഭിച്ച ആദ്യ സീസണിൽ തന്നെ കിരീടം ഉയര്‍ത്തുവാന്‍ താരത്തിന് സാധിച്ചിരുന്നു. തന്റെ ലോംഗ്-ടേം, ഷോര്‍ട്ട്-ടേം ഗോള്‍ ഇത് മാത്രമാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി

ഫൈനലില്‍ ഹാര്‍ദ്ദിക് ബൗളിംഗിൽ 17 റൺസ് വിട്ട് നൽകി 3 വിക്കറ്റ് നേടിയപ്പോള്‍ 34 റൺസാണ് ബാറ്റിംഗിൽ നേടിയത്. ഡേവിഡ് മില്ലര്‍, ശുഭ്മന്‍ ഗിൽ എന്നിവരും തിളങ്ങിയപ്പോള്‍ അനായാസ വിജയത്തിലേക്കാണ് ഹാര്‍ദ്ദിക്കിന്റെ ഗുജറാത്ത് ടൈറ്റന്‍സ് നീങ്ങിയത്.

തന്റെ സര്‍വ്വ കഴിവുകളും പുറത്തെടുത്ത് താന്‍ ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. ഹാര്‍ദ്ദിക് മൂന്ന് ലോകകപ്പുകളിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തുവെങ്കിലും ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കുവാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

മുംബൈ ഇന്ത്യന്‍സിനൊപ്പം നാല് കിരീടം നേടിയിട്ടുള്ള താരത്തിന് ഇപ്പോള്‍ അഞ്ച് ഐപിഎൽ കിരീടങ്ങളാണുള്ളത്.

Previous articleഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ ഒരു ഫൈനൽ
Next articleഈ ട്രോഫി ഞങ്ങള്‍ക്ക് വേണമായിരുന്നു, ലഭിയ്ക്കാത്തതിൽ നിരാശയുണ്ട് – ജോസ് ബട്‍ലര്‍