അമ്പയർക്ക് മാൻ ഓഫ് ദി മാച്ച് അവാർഡ് നൽകണമെന്ന് സെവാഗ്

Photo: Twitter
- Advertisement -

ഇന്നലെ നടന്ന കിങ്‌സ് ഇലവൻ പഞ്ചാബ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ അമ്പയറിങ്ങിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അമ്പയർക്ക് നൽകണമെന്നും വിരേന്ദർ സെവാഗ് ആവശ്യപ്പെട്ടു. മത്സരത്തിന്റെ 19മത്തെ ഓവറിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് അർഹിച്ച ഒരു റൺ അമ്പയർ നിഷേധിച്ചതാണ് അമ്പയർമാർക്കെതിരെ വിമർശനമുന്നയിക്കാൻ സേവാഗിനെ പ്രേരിപ്പിച്ചത്.

കാഗിസോ റബാഡയുടെ പന്തിൽ അഗർവാൾ 2 റൺസ് നേടിയെങ്കിലും നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ ഉണ്ടായിരുന്ന ക്രിസ് ജോർഡൻ ക്രീസിൽ എത്തിയില്ലെന്ന കാരണം പറഞ്ഞ് അമ്പയർ നിതിൻ മേനോൻ കിങ്‌സ് ഇലവൻ പഞ്ചാബിന് ഒരു റൺസ് നിഷേധിക്കുകയായിരുന്നു. എന്നാൽ ടെലിവിഷൻ റിപ്ലേയിൽ ജോർഡൻ ക്രീസിൽ എത്തിയതായി കാണിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ഈ ഒരു റൺ നിർണായകമാവുകയും സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസ് ജയിക്കുകയും ചെയ്തിരുന്നു. നിശ്ചിത 20 ഓവറിൽ സമനിലയിലായതിനെ തുടർന്നാണ് സൂപ്പർ ഓവറിൽ എത്തിയത്.

Advertisement