“താൻ അർഹിക്കുന്നു എന്ന് തോന്നിയാൽ മാത്രമെ സിറ്റിയിൽ കരാർ പുതുക്കുകയുള്ളൂ” -ഗ്വാർഡിയോള

Photo:Twitter/@ManCity
- Advertisement -

മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള ഇപ്പോൾ അദ്ദേഹത്തിന്റെ മാഞ്ചസ്റ്റർ സിറ്റി കരാറിലെ അവസാന സീസണിലാണ് ഉള്ളത്. ഈ സീസൺ കഴിഞ്ഞാലും സിറ്റിയിൽ തന്നെ തുടരാൻ ആണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ സിറ്റിയിൽ പുതിയ കരാർ ഒപ്പുവെക്കും മുമ്പ് അത് താൻ അർഹിക്കുന്നുണ്ട് എന്ന് തനിക്കും ടീമിനും തോന്നേണ്ടതുണ്ട് എന്ന് ഗ്വാർഡിയോള പറഞ്ഞു. അവസാന നാലു സീസണായി സിറ്റിക്ക് ഒപ്പം ഗ്വാർഡിയോള ഉണ്ട്.

എന്നാൽ കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് നിരാശയും ഒപ്പം ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി പരാജയപ്പെടുന്നതും ഗ്വാർഡിയോളയുടെ ഭാവി ആശങ്കയിൽ ആക്കുന്നുണ്ട്. എന്നാൽ സിറ്റി മാനേജ്മെന്റ് തനിക്ക് യാതൊരു സമ്മർദ്ദവും തരുന്നില്ല എന്നും മാനേജ്മെന്റുമായുള്ള തന്റെ ബന്ധം വളരെ നല്ലതാണെന്നും ഗ്വാർഡിയോള പറഞ്ഞു. ഈ ക്ലബിന് ഒരു നിലവാരം ഉണ്ട് ആ നിലവാരം കാത്തുസൂക്ഷിക്കാൻ തനിക്ക് ആകുന്നുണ്ടെന്ന് തോന്നിയാൽ മാത്രമേ പുതിയ കരാർ ഒപ്പുവെക്കു എന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement