ധോണിയും വിരാട് കോഹ്‌ലിയും നേർക്കുനേർ, ടോസ് അറിയാം

Photo: PTI

ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള പോരാട്ടത്തിൽ ടോസ് നേടിയ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുത്തു. മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് പിച്ച് സ്ലോ ആവുന്നത്കൊണ്ടാണ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തതെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഒരു ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ആർ.സി.ബി ഇറങ്ങിയിരിക്കുന്നത്. ഇസുരു ഉധനക്ക് പകരം മൊയീൻ അലി ആർ.സി.ബി ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ടോസ് നേടിയാലും ബാറ്റ് ചെയ്യാൻ തന്നെയായിരിക്കുന്നു താത്പര്യമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണി പറഞ്ഞു. ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. മിച്ചൽ സാറ്റ്നറും മോനു കുമാറും ടീമിൽ എത്തിയപ്പോൾ ശർദുൾ താക്കൂറും ജോഷ് ഹസൽവുഡും ടീമിൽ നിന്ന് പുറത്തുപോയി.

RCB: D Padikkal, AJ Finch, V Kohli*, AB de Villiers†, MM Ali, Gurkeerat Singh, CH Morris, Washington Sundar, NA Saini, YS Chahal, Mohammed Siraj

Chennai Super Kings: RD Gaikwad, F du Plessis, AT Rayudu, N Jagadeesan, MS Dhoni*†, RA Jadeja, SM Curran, MJ Santner, DL Chahar, Imran Tahir, Monu Kumar

Previous articleഅഗ്വേറോക്ക് വീണ്ടും പരിക്ക്
Next articleമുൻ ലാലിഗ മിഡ്ഫീൽഡർ മുംബൈ സിറ്റിയിൽ