മുൻ ലാലിഗ മിഡ്ഫീൽഡർ മുംബൈ സിറ്റിയിൽ

20201025 150735
- Advertisement -

മുംബൈ സിറ്റി ഒരു വലിയ വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കി. സ്പാനിഷ് ക്ലബായ റിയൽ സ്പോർടിങ് ഡെ ഗിജോൺ താരം ഹെർനാൻ സാന്റാന ആണ് മുംബൈ സിറ്റിയിൽ എത്തുന്നത്. ഒരു വർഷത്തെ ലോൺ കരാറിലാണ് 30കാരനായ താരം മുംബൈ സിറ്റിയിൽ എത്തുന്നത്. മുമ്പ് ലാലിഗയിൽ ഒക്കെ കളിച്ചിട്ടുള്ള താരമാണ്. ലാസ് പാമസ് ക്ലബിലൂടെ വളർന്നു വന്ന താരം അവിടെ തന്നെയാണ് തന്റെ കരിയറിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്.

ലാസ് പാമസിനൊപ്പം മൂന്ന് സീസൺ ലാലിഗയും താരം കളിച്ചിട്ടുണ്ട്. മുംബൈ സിറ്റിയുടെ ഇപ്പോഴത്തെ പരിശീലകനായ ലൊബേര രണ്ട് വർഷം ലാസ് പാമാ പരിശീലകനായിരുന്നപ്പോൾ അവിടെ മധ്യനിരയിലെ സ്ഥിരാംഗം ആയിരുന്നു സാന്റാന. 2018ലാണ് താരം സ്പോർടിങ് ഗിജോണിലേക്ക് എത്തുന്നത്. അവിടെ ഇതുവരെ 31 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.

Advertisement