അഗ്വേറോക്ക് വീണ്ടും പരിക്ക്

20201025 135324

മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോയ്ക്ക് വീണ്ടും പരിക്ക്. ഇന്നലെ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ആദ്യ പകുതി കഴിഞ്ഞ് അഗ്വേറോ ഇറങ്ങിയിരുന്നില്ല. ഇത് പരിക്ക് കൊണ്ടാണ് എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു. ഹാം സ്ട്രിങ് ഇഞ്ച്വറി ആണെന്നാണ് ഗ്വാർഡിയോള പറഞ്ഞത്. എത്ര കാലം താരം പുറത്തിരിക്കുമെന്ന് അറിയില്ല എന്നും പെപ് പറഞ്ഞു. എന്നാൽ ഒരു മാസത്തോളം എങ്കിലും അഗ്വേറോ പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് വാർത്തകൾ.

നീണ്ട കാലമായി പരിക്കേറ്റ് പുറത്തായിരുന്ന അഗ്വേറോ, പരിക്ക് ഭേദമായി കഴിഞ്ഞ ആഴ്ച മാത്രമാണ് കളത്തിൽ എത്തിയത്. ഇതിനു പിന്നാലെയാണ് പുതിയ പരിക്ക് വില്ലനായി എത്തിയിരിക്കുന്നത്. മുട്ടിനേറ്റ പരിക്കിൽ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തോളം അഗ്വേറോ നേരത്തെ പുറത്തായിരുന്നു. സ്ട്രൈക്കർ ജീസുസും തന്നെ ആകും ഈ സീസണിൽ പരിക്കിന്റെ പിടിയിലാണ്.

Previous articleജംഷദ്പൂർ എഫ് സി ഐ എസ് എല്ലിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleധോണിയും വിരാട് കോഹ്‌ലിയും നേർക്കുനേർ, ടോസ് അറിയാം